Thursday, July 29, 2010

oru mazhakkalathinte ormaykku

പെയ്തിറങ്ങുന്ന മഴയ്ക്ക്‌ എന്തൊരു ശക്തിയാണ് ശരീരത്തിന്‍റെ ഉള്ളിലേക്ക് വരെ അരിച്ചിറങ്ങുന്ന തണുപ്പ്..
ഹോ എന്തൊരു തണുപ്പ് എന്ന് പരയാതവരുണ്ടാകില്ല
എങ്കിലും ഈ  തണുപ്പിനു  ഒരു സുഖമില്ലേ
നേര്‍ത്ത ഒരു സന്തോഷത്തിന്‍റെ  തിരതള്ളല്‍ ഇല്ലേ..
ഏതോ വേദനയുടെ ഉള്‍തുടിപ്പില്ലേ ചങ്ങാതിമാരെ...?

ഓരോ മഴക്കാലമെതുമ്പോഴും കണ്നീരടക്കിപ്പിടിച്ചു കാതോര്‍ക്കാറുണ്ട്
മറഞ്ഞുപോയ ആ   കാലൊച്ച കേള്‍ക്കാന്‍..
കട്ടന്‍ ചായയും അരി വറുത്തതും കൊണ്ട് തരുന്നതും പ്രതീക്ഷിച്ചു..
ഇവിടെ പ്രതീക്ഷകള്‍ അസ്ഥാനത്താണെന്ന് എനിക്കരിയയ്കയില്ല
30 വര്‍ഷങ്ങള്‍ക്കിപ്പുറവും എന്റെ ആ കാത്തിരിപ്പ്‌ തെറ്റാണോ 
ഞാന്‍ കാതോര്‍ക്കുന്ന കാലൊച്ച എന്റെ ചേച്ചിയുടെതാണ്
ഒരു  ഓഗസ്റ്റ്‌ മാസത്തില്‍ ഊരിയ ചെരുപ്പും കൈയില്‍ പിടിച്ചു പതുക്കെ നടന്നുപോയ എന്റെ കമലേച്ചി. 
പനിച്ചു കിടക്കുന്ന അമ്മയ്ക്ക് ചായയും എനിക്ക് അരി വറുത്തതും തന്നു എന്നെ തിരിഞ്ഞു നോക്കിക്കൊണ്ട്‌ പതുക്കെ ഇറങ്ങിപ്പോയ പ്രിയ സഹോദരി.
30 വര്ഷം കഴിഞ്ഞിട്ടും ആ ദിനം മറക്കനവതതെന്തെന്നു ഞാന്‍ അദ്ഭുതപ്പെട്ടിട്ടുണ്ട്‌.
ഒരു ഓണക്കാലമായിരുന്നു അത്..
ഓലയും പുല്ലും മേഞ്ഞ പുരയെങ്കിലും  മുറ്റത്ത്‌ പൂക്കളം ഞങ്ങള്‍ക്ക് നിര്‍ബന്ധം  തന്നെ. 
വീട് വിട്ടിരങ്ങിപ്പോയ കമലെച്ച്ചിയെ  തെടിപോകാന്‍ അമ്മ പറഞ്ഞു വിട്ടത് നാലോ അഞ്ചോ വയസ്സുള്ള എന്നെയും ദേവകിയെച്ചിയെയും .. റോഡരികിലെ കാവിന്റെ പാറയില്‍ നീല കൃഷണ പൂക്കള്‍ പറിച്ചെടുക്കാന്‍ മെനക്കെട്ട ഞങ്ങളുടെ ബോധം പറയേണ്ടല്ലോ..അതിനാലാണ് വഴിയരികില്‍ കെട്ട്യ പശുവിന്റെ കയര്‍ നീളം കുറഞ്ഞത്‌ ശ്രധിക്കതിരുന്നത്.
സമയം പോയപ്പോഴാണ് കമലേച്ചി ഇനി തിരിച്ചുവരില്ലെന്ന് ബോധ്യപ്പെട്ടത്. അന്ന് മരണത്തിന്റെ തണുത്ത കാലൊച്ച അറിയില്ലെങ്കിലും അതുണ്ടാക്കുന്ന ശൂന്യത തിരിച്ച്ചരിഞ്ഞിരുന്നു. 
കാലം ഏറെ കഴിഞ്ഞെങ്കിലും നടന്നു പോകുന്ന സ്ഥിരം വഴിയില്‍ ആ ഭാഗത്തേക്ക്‌ ഒന്ന് തിരിഞ്ഞുനോക്കാതിരിക്കനവുന്നില്ല
ഒരുപക്ഷെ എനിക്ക് തടയാനാകുമായിരുന്നു ആ നഷടപ്പെടലെന്നു വെറുതെയെങ്കിലും സങ്കടപ്പെട്ടുപോകുന്നു.
അത്രയ്ക്കിഷ്ടമായിരുന്നു അവര്‍ക്കെന്നെ. 
അതിനു കുറച്ചു നാള്‍ മുമ്പായിരുന്നു അത്..തലമുടി വെട്ടി അച്ഛനൊപ്പം തിരിച്ചുവന്നപ്പോഴാനു വാതില്‍പ്പടിയില്‍ കരഞ്ഞിരിക്കുന്ന കമലേചിയെ കണ്ടത്. അന്ന് ആ കരച്ചിലിന്‍റെ അര്‍ഥം പിടി കിട്ടിയിരുന്നില്ല
ആ കരച്ചില്‍ വളര്‍ന്നു ഒരു ദുരന്തമായ്യി പെയ്തിരങ്ങുകയായിരുന്നു.. ആ ഓണക്കാലത്. അയല്‍വക്കത്തെ രണ്ടുപേര്‍ ചീന്തിയെറിഞ്ഞ ജീവിതം വേണ്ടെന്നുവേക്കുകയായിരുന്നു ചേച്ചിയെന്നു ഞാന്‍ മനസ്സിലാക്കിയത് പിന്നീടും വളരെ കാലം കഴിഞ്ഞാണ്.
അതോടെ അമ്മ മാനസികമായി തളര്‍ന്നു.
വീട്ടില്‍  നിന്ന് ചിരി മാഞ്ഞു.
കാലം ഏറെ കഴിഞ്ഞു. ചില രാത്രികളിലെങ്കിലും ശൂന്യതയിലേക്ക് പതുക്കെ നടന്നു പോയ കമലേചിയെ ഒന്ന് സ്വപ്നം കണ്ടിരുന്നെങ്കിലെന്ന് ഞാനിപ്പോഴും ആത്മാര്‍ഥമായി കൊതിക്കാറുണ്ട്.. ആ സ്നേഹത്തിന്‍റെ  വാരിപ്പുനരലിനു  ശരീരം തുടിക്കാരുമുണ്ട്....

പഴകിയ ഒര്മാചിത്രം മാത്രം എന്‍റെ കൂട്ട്. എടുത്തു സൂസ്ക്ഷിച്ചു വക്കാന്‍ മറ്റൊരു ചിത്രവുമില്ല.












 

Thursday, July 1, 2010

mazhakkaalam ormippikkunnathu