Thursday, October 27, 2011

കൃഷ്ണഗിരിയില്‍ ക്വാറിക്ക് അനധികൃത എന്‍ഒസി: എഡിഎമ്മിനെതിരെ വിജിലന്‍സ് അന്വേഷണം


സ്വന്തം ലേഖകന്‍
കല്‍പ്പറ്റ: കൃഷ്ണഗിരിയില്‍ അനധികൃതമായി ക്വാറിക്ക് ലൈസന്‍സ് നല്‍കിയ വിഷയത്തില്‍ റവന്യൂ വിജലന്‍സ് അന്വേഷണം നടത്തി. കലക്ടര്‍ നല്‍കേണ്ട എന്‍ഒസി അതിനുവിരുദ്ധമായി എഡിഎം നല്‍കിയതാണ് അന്വേഷിക്കുന്നത്. കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഉത്തരമേഖലാ വിജിലന്‍സ് ഡെപ്യൂട്ടി കലക്ടര്‍ റഹ്മത്ത് നസീനാണ് കലക്ടറേറ്റില്‍ റെയ്ഡ് നടത്തിയത്. രാവിലെ തുടങ്ങിയ പരിശോധന വൈകിട്ടോടെ സമാപിച്ചു. റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം സമര്‍പ്പിക്കുമെന്ന് അവര്‍ പറഞ്ഞു.
കൃഷ്ണഗിരി വില്ലേജില്‍ 298/1എ സര്‍വേ നമ്പറില്‍ കോര്‍പ്പേലില്‍ കെ സി ഷൈജു കൈവശംവെച്ചുപോരുന്ന 45 സെന്റ് കരനിലത്തില്‍ വീട് നിര്‍മിക്കാന്‍ രണ്ടര സെന്റ് സ്ഥലത്തുനിന്ന് മട്ടിപ്പാറ പൊട്ടിച്ചെടുക്കുന്നതിന് റവന്യൂ വകുപ്പിന് എതിര്‍പ്പില്ലെന്ന സാക്ഷ്യപത്രം ജൂലൈ 16 നാണ് എഡിഎം പി അറുമുഖന്‍ നല്‍കിയത്. ക്വാറി സംബന്ധമായ കാര്യങ്ങളില്‍ എന്‍ഒസി നല്‍കാന്‍ എഡിഎമ്മിന് അധികാരമില്ല. ഷൈജുവിന്റെ അപേക്ഷയില്‍ കലക്ടര്‍ ചിലകാര്യങ്ങള്‍ അന്വേഷിക്കാനുള്ള കുറിപ്പ് എഴുതിവെച്ചിരുന്നു. കലക്ടറുടെ പരിഗണനയിലുള്ള വിഷയമായിരുന്നിട്ടും ആവശ്യമായ അന്വേഷണം നടത്താതെ ധൃതിപിടിച്ച് ഫയലില്‍ ഒപ്പിടുകയും കലക്ടര്‍ നല്‍കേണ്ട സമ്മതപത്രം നല്‍കുകയുംചെയ്തു. ജില്ലാ കലക്ടര്‍ എന്നത് വെട്ടിയാണ് എഡിഎം എന്നെഴുതി ഒപ്പിട്ടത്. ജൂലൈ 19ന് ഇത് ഷൈജു കൈപ്പറ്റി. ഇതുസംബന്ധിച്ച് ജൂലൈ 25ന് 'ദേശാഭിമാനി' റിപ്പോര്‍ട്ടുചെയ്തിരുന്നു.
പാറപൊട്ടിച്ചതിന് കേരള ഭൂസംരക്ഷണ നിയമപ്രകാരം ജൂലൈ 12ന് ഷൈജുവിനെതിരെ കൃഷ്ണഗിരി വില്ലേജ് ഓഫീസര്‍ നടപടി സ്വീകരിച്ചിരുന്നു. ഇത് നിലനില്‍ക്കെയാണ് 16ന് എഡിഎമ്മിന്റെ എന്‍ഒസി. സ്ഥലത്ത് കണ്ടെത്തിയ 15 ടിപ്പര്‍ മണലും മൂന്ന് ടിപ്പര്‍ മട്ടിപ്പാറയും നേരത്തെ വില്ലേജ് ഓഫീസര്‍ കസ്റ്റഡിയിലെടുത്ത് ലേലംചെയ്യണമെന്നുകാണിച്ച് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട്‌ചെയ്തതുമാണ്. പത്രവാര്‍ത്തയെത്തുടര്‍ന്ന് കലക്ടര്‍ വി രതീശന്‍ എഡിഎം പി അറുമുഖനോട് വിശദീകരണം തേടുകയും റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് അയക്കുകയുംചെയ്തിരുന്നു. ഇതിനെത്തുടര്‍ന്ന് സെപ്തംബര്‍ 15നാണ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടത്. രേഖകളെല്ലാം പരിശോധിച്ച വിജിലന്‍സ് ഡെപ്യൂട്ടി കലക്ടര്‍ നടപടികളില്‍ പൊരുത്തക്കേടുണ്ടെന്ന നിഗമനത്തിലെത്തിയതാണ് അറിയുന്നത്.

Sunday, June 12, 2011

കോണ്‍ഗ്രസ്സ്‌ നേതാവും പ്രചാരകനായി ആര്‍എംപിയും ജില്ലയില്‍നിന്ന്‌ കോടികള്‍ തട്ടി


സ്വന്തം ലേഖകന്‍
കല്‍പറ്റ: മണിച്ചെയിനുകള്‍ക്കെതിരെ പരാതി പ്രവഹിച്ചതിനു പിന്നാലെ പൊലീസ്‌ ശക്തമായ നടപടി തുടങ്ങി. ബിസാറിനു പിന്നാലെ ആര്‍എംപി (റിസോഴ്‌സ്‌ മണി ആന്‍ഡ്‌ പവര്‍)ക്കെതിരെയും പൊലീസ്‌ കേസെടുത്തു. മള്‍ട്ടി നാഷണല്‍ കമ്പനിയായ ആര്‍എംപി ജില്ലയില്‍നിന്ന്‌ കോടികള്‍ തട്ടിയതായാണ്‌ കരുരുതുന്നത്‌. കാര്‍ഷിക മേഖലയായ വയനാടിന്‌ ഭീഷണിയഗായി മാറിയിരിക്കുകയകണ്‌ മണിച്ചെയിനുകളും മറ്റ്‌ സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളും.
5500 രൂപയായിരുന്നു ആര്‍എംപിയിലെ അംഗത്വഫീസ്‌. ഇത്രയും തുക അടച്ചശേഷം രണ്ട്‌ വീതം അംഗങ്ങളെ ചേര്‍ത്താല്‍ ആഴ്‌ചയില്‍ 8000 രൂപ ചെക്കായി ലഭിക്കുമെന്ന്‌ വാഗ്‌ദാനം നല്‍കിയാണ്‌ ആര്‍എംപി ജനങ്ങളെ വലയിലാക്കിയത്‌. ഇപ്പോള്‍ വിദേശത്ത്‌ കഴിയുന്ന ബത്തേരി മൂലങ്കാവ്‌ സ്വദേശിയായ അഭിലാഷ്‌ തോമസാണ്‌ ജില്ലയില്‍ ആര്‍എംപിയെ നയിച്ചത്‌. ഇയാളുടെ വീട്ടില്‍ കഴിഞ്ഞദിവസം ബത്തേരി പോലീസ്‌ റെയ്‌ഡ്‌ നടത്തിയിരുന്നു. ഇടതും വലതുമൊക്കെയായി ധാരാളം ആളുകളെ ചേര്‍ത്ത സാധാരണക്കാരായ കണ്ണികള്‍ക്ക്‌ ആയിരം രൂപപോലും ലഭിച്ചില്ലെന്നതാണ്‌ വാസ്‌തവം. ചെയിന്‍ സംവിധാനമല്ല. വൈറ്റ്‌ മണി ഉപയോഗിച്ച്‌ ബൈനറി സിസ്‌റ്റത്തിലാണ്‌ ആര്‍എംപിയുടെ പ്രവര്‍ത്തനമെന്നൊക്കെ പറഞ്ഞവരുണ്ട്‌.
ആര്‍എംപിയുടെ കണ്ണിയില്‍ ചേര്‍ന്ന്‌ നല്ല ബിസിനസ്സ്‌ നടത്തുന്നവര്‍ക്ക്‌ ഊട്ടി, കൊടൈക്കനാല്‍, മനാലി, പുരി, ജയ്‌സാല്‍മീര്‍ എന്നിവടങ്ങളില്‍ സന്ദര്‍ശനത്തിന്‌ സൗജന്യ ടൂര്‍ പാക്കേജ്‌, സ്റ്റാര്‍ ഹോട്ടലുകളില്‍ താമസവും ഭക്ഷണവും, ആര്‍എംപിയിലെ അംഗങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കംപ്യൂട്ടര്‍ പരിശീലനത്തിന്‌ സൗജന്യ കമ്പ്യൂട്ടര്‍ പാക്കേജും വാഗ്‌ദാനം ചെയ്‌തു. ഇതിനായി ജില്ലയില്‍ ബത്തേരിയിലും നീലഗിരിയില്‍ ഗൂഡലൂരിലും കംപ്യൂട്ടര്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ തുടങ്ങിയെങ്കിലും ഇത്‌ തുടക്കത്തിലേ ഒടുങ്ങി. കൂടാതെ ആര്‍എംപിയുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും അവകാശം നല്‍കി. കോട്ടും സ്യൂട്ടും ഷൂവുമൊക്കെ അണിഞ്ഞെത്തുന്ന എക്‌സിക്യൂട്ടീവ്‌ വീരന്‍മാരെ വിശ്വസിച്ച്‌ പണം നല്‍കിയവര്‍ പലരും കടക്കെണിയിലേക്ക്‌ ഊളിയിടുന്നതിന്‌ വയനാട്‌ സാക്ഷ്യം വഹിച്ചു. അഭിലാഷ്‌ തോമസും ഇയാളുടെ പദവിക്ക്‌ തൊട്ടുതാഴെയുള്ളവരുമൊക്കെ കോടിപതികളായപ്പോള്‍ സാധാരണക്കാരായ പലരും അടച്ച തുകയ്‌ക്ക്‌ 2000 രൂപപോലും തികച്ച്‌ കിട്ടാതെ വിഷമിച്ചു. 2004 ലാണ്‌ ജില്ലയില്‍ ആര്‍എംപി പിടിമുറുക്കുന്നത്‌. ആംവേയും കോണിബയോയുമൊക്കെ പരാജയപ്പെട്ടപ്പോള്‍ ആര്‍എംപി വളര്‍ച്ച അതിവേഗതയിലായിരുന്നു. പിന്നീട്‌ പണം നഷ്ടമായവരുടെ വിലാപങ്ങളാണ്‌ വയനാട്ടില്‍ മുഴങ്ങിക്കേട്ടത്‌. ഓരോ കാലങ്ങളിലും ആര്‍എംപി ഓരോ ഉല്‍പ്പന്നങ്ങളാണ്‌ മാര്‍ക്കറ്റിങ്ങിന്‌ ഉപയോഗിച്ചിരുന്നത്‌. അപ്പച്ചട്ടി മുതല്‍ കംപ്യൂട്ടര്‍വരെ വില്‍പ്പന നടത്താനും ആര്‍എംപി ഡിസ്‌ട്രിബ്യൂട്ടര്‍മാര്‍ക്ക്‌ അവകാശമുണ്ട്‌.
ആര്‍എംപിയുടെ ജില്ലയിലെ പ്രധാന പ്രചാരകരിലൊരാള്‍ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ്‌ നേതാവായിരുന്നു. ഇടപാടുകാര്‍ക്കായി നടത്തുന്ന യോഗങ്ങളില്‍ ഇദ്ദേഹം സ്ഥിരം അധ്യാപകനുമായിരുന്നു അധികാരസ്ഥാനത്തുള്ള ഇദ്ദേഹം. മാനന്തവാടിയിലെ ഒരു മഹിളാകോണ്‍ഗ്രസ്‌ നേതാവും ഈ പദ്ധതിയില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.

Tuesday, April 26, 2011

അഴിമതിക്കെതിരെ പ്രതികരിച്ചു; കെ കെ രാമചന്ദ്രന്‍ പാര്‍ടിക്കു പുറത്തായി


കല്‍പ്പറ്റ: ആറ്‌ തവണ എംഎല്‍എ, ചുരുങ്ങിയ കാലമെങ്കിലും രണ്ടുതവണ മന്ത്രി, കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാക്കളിലൊരാള്‍.... ഇത്രയുംകാലം കോണ്‍ഗ്രസ്സിനുവേണ്ടി മാത്രം പ്രവര്‍ത്തിച്ചു. ഒടുവില്‍ സഹികെട്ട്‌ നേതാക്കള്‍ക്കെതിരെ അഴിമതിയാരോപണം. അരനൂറ്റാണ്ടിലേറെ കോണ്‍ഗ്രസ്സ്‌ നേതൃത്വത്തില്‍നിന്ന കെ കെ രാമചന്ദ്രനെ പാര്‍ടിയില്‍നിന്ന്‌ പടിയടച്ചു പുറത്താക്കാന്‍ എന്നിട്ടും നേതൃത്വത്തിന്‌ പ്രയാസമുണ്ടായില്ല.
തെരഞ്ഞെടുപ്പിന്‌ മുമ്പാണ്‌ ഉമ്മന്‍ചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കും എതിരെ അഴിമതിയാരോപണവുമായി കെ കെ രാമചന്ദ്രന്‍ പരസ്യമായി രംഗത്തുവന്നത്‌. ഇരുനേതാക്കളും കെ കെ രാമചന്ദ്രന്റെ സ്വന്തം തട്ടകത്തില്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി എത്തിയദിവസംതന്നെയാണ്‌ അദ്ദേഹം തിരുവനന്തപുരത്ത്‌ ഈ നേതാക്കള്‍ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയത്‌. നടപടിയെടുക്കും എന്ന്‌ ചെന്നിത്തല അന്നുതന്നെ പറഞ്ഞു. നടപടിയുണ്ടാകില്ല എന്ന്‌ പിന്നീട്‌ ഉമ്മന്‍ചാണ്ടി പറഞ്ഞെങ്കിലും തെരഞ്ഞെടുപ്പ്‌ കഴിയാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന്‌ വ്യക്തമായിരുന്നു. `പ്രതീക്ഷിച്ച നടപടി' വന്നുവെങ്കിലും പുറത്താക്കലിലേക്ക്‌ എത്തുമെന്ന്‌ അദ്ദേഹത്തിന്റെ കടുത്ത വിമര്‍ശകര്‍പോലും കരുതിയിരുന്നില്ല.
1954ലാണ്‌ കെ കെ രാമചന്ദ്രന്‍ എന്ന തലശേരി ചൊക്ലി നിടുമ്പ്രം സ്വദേശി കോണ്‍ഗ്രസ്സിലെത്തിയത്‌. നിടുമ്പ്രത്ത്‌ യൂത്ത്‌കോണ്‍ഗ്രസ്സ്‌ വില്ലേജ്‌ പ്രസിഡന്റായി തുടക്കം. പിന്നീട്‌ 1962 ല്‍ വയനാട്ടില്‍ താമസം തുടങ്ങി. കോണ്‍ഗ്രസ്സ്‌ വരദൂര്‍ വാര്‍ഡ്‌ കമ്മിറ്റി പ്രസിഡന്റ്‌, അവിഭക്ത കോഴിക്കോട്‌ ജില്ലാ ജനറല്‍ സെക്രട്ടറിയായി. കെപിസിസി എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ ഏകകണ്‌ഠമായി തെരഞ്ഞെടുക്കപ്പെട്ട 21 പേരില്‍ ഒരാളായിരുന്നു അദ്ദേഹം. 1978ല്‍ കോണ്‍ഗ്രസ്സില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ഈ 21 അംഗങ്ങളില്‍ ഇന്ദിരാഗാന്ധിയുടെ ഒപ്പം നിന്നത്‌ കെ കെ രാമചന്ദ്രന്‍ മാത്രം. 1980ല്‍ കോഴിക്കോട്‌ ഡിസിസി പ്രസിഡന്റായി. 1984ല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയുമായ അദ്ദേഹം പിന്നീട്‌ എഐസിസി അംഗവുമായി. വയനാട്ടിലെ കോണ്‍ഗ്രസ്സിന്റെ അനിഷേധ്യ നേതാവായിരുന്നു കെ കെ രാമചന്ദ്രന്‍. അല്‍പകാലം മുമ്പുവരെ ജില്ലയിലെ കോണ്‍ഗ്രസ്സില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക്‌ എതിര്‍ശബ്ദമുണ്ടായിരുന്നില്ല. വയനാട്ടിലെ രണ്ടു മണ്ഡലങ്ങളില്‍നിന്നായി 1980 മുതല്‍ തുടര്‍ച്ചയായി ആറു തവണയാണ്‌ അദ്ദേഹം എംഎല്‍എയായത്‌. 2006 ല്‍മാത്രമാണ്‌ തോല്‍വിയറിഞ്ഞത്‌. 1982ല്‍ കോണ്‍ഗ്രസ്സ്‌ നിയമസഭാ സെക്രട്ടറിയുമായിരുന്നു. 1995ല്‍ എ കെ ആന്റണി മന്ത്രിസഭയിലും 2004ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും അംഗവുമായിരുന്നു.
കരുണാകരന്റെയും പിന്നീട്‌ എ കെ ആന്റണിയുടെയും വിശ്വസ്‌തനായിരുന്നു കെ കെ രാമചന്ദ്രന്‍. അദ്ദേഹത്തില്‍നിന്ന്‌ രാഷ്‌ട്രീയത്തിന്റെ ബാലപാഠം പഠിച്ചവരാണ്‌ ഇന്ന്‌ വാളോങ്ങുന്നത്‌ എന്നതാണ്‌ പ്രത്യേകത. കഴിഞ്ഞതവണ കല്‍പ്പറ്റ മണബഡലത്തില്‍ആദ്യസ്ഥാനാര്‍ഥിപ്പട്ടികയില്‍ കെ കെ രാമചന്ദ്രന്റെ പേരുണ്ടായിരുന്നില്ല. ഒമ്പതുദിവസത്തിനുശേഷമാണ്‌ ടിക്കറ്റ്‌ നല്‍കിയത്‌. വൈകിയ ടിക്കറ്റിന്‌ കാരണം ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്‌ക്കുമെതിരായി കൈയിലുള്ള `ബോംബ്‌' ആണെന്ന്‌ നേരത്തെ വിമര്‍ശനമുണ്ടായിരുന്നു. അരനൂറ്റാണ്ടിലേറെ കോണ്‍ഗ്രസ്സിനുവേണ്ടി യല്ലാതെ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ലെന്ന്‌ അനുയായികള്‍ പറയുന്നു. മറ്റുപലരും കോണ്‍ഗ്രസ്സിനെ തള്ളിപ്പറഞ്ഞപ്പോഴും മാറിയില്ല. അഴിമതിക്കെതിരായ നിലപാടാണ്‌ പുറത്താക്കലിന്‌ കാരണമായതെന്ന്‌ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

Saturday, April 23, 2011

എച്ച്‌എംഎല്‍ ഭൂമി സര്‍ക്കാരിന്‌ ഏറ്റെടുക്കാമെന്ന്‌ അന്വേഷണ റിപ്പോര്‍ട്ട്‌


കല്‍പ്പറ്റ: മലയാളം പ്ലാന്റേഷന്‍സ്‌ കമ്പനിയുടെതായി സംസ്ഥാനത്തുള്ള ഭൂമിയില്‍ ഹാരിസണ്‍സ്‌ മലയാളം കമ്പനിക്ക്‌ യാതൊരു അവകാശവുമില്ല. എട്ട്‌ ജില്ലകളിലായി എച്ച്‌എംഎല്ലിന്റേതെന്ന്‌ അവര്‍ അവകാശപ്പെടുന്ന 60,000 ഏക്കറോളം ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്‌ റവന്യൂ അസി. കമീഷണര്‍ സജിത്ത്‌ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം സര്‍ക്കാരിന്‌ ശുപാര്‍ശചെയ്‌തു. എച്ച്‌എംഎല്‍ കമ്പനി അനധികൃതമായാണ്‌ ഭൂമി കൈവശംവെക്കുന്നതെന്ന്‌ സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്റെ പരിഗണനയിലാണ്‌.
എട്ട്‌ ജില്ലകളിലെ 39 വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഹാരിസണ്‍സ്‌ കമ്പനി വക തോട്ടങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ പ്രത്യേകസംഘത്തെ നിയോഗിച്ചിരുന്നത്‌. എച്ച്‌എംഎല്‍ കൈവശംവെക്കുന്ന ഭൂമികളുടെ ഉടമസ്ഥത സംശയാസ്‌പദമാണെന്ന്‌ റവന്യൂ സെക്രട്ടറി നിവേദിത പി ഹരന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതിയും റിപ്പോര്‍ട്ടു നല്‍കിയിരുന്നു. അനധികൃതമായ ഭൂമി കൈമാറ്റവും റവന്യൂ- രജിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരും കമ്പനിയും തമ്മിലുള്ള അവിഹതബന്ധവും ഈ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. തുടര്‍ന്ന്‌ ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ എല്‍ മനോഹറിനെ നിയമോപദേശം നല്‍കുന്നതിന്‌ സര്‍ക്കാര്‍ നിയോഗിച്ചു. സര്‍ക്കാരിന്റെ ഭൂമികളില്‍നിന്ന്‌ കമ്പനിയെ നിയമപരമായി ഒഴിപ്പിക്കേണ്ടതാണെന്നായിരുന്നു അദ്ദേഹവും നല്‍കിയ ഉപദേശം. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ്‌ സജിത്ത്‌ബാബുവിന്റെ നേതൃത്വത്തില്‍ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരടങ്ങുന്ന കമ്മിറ്റിയെ പ്രത്യേക ടീമായി നിശ്‌ചയിച്ചത്‌.
നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്‌ ഹാരിസണ്‍ മലയാളം കമ്പനി എന്ന അവകാശവാദവും തെറ്റാണ്‌. 1984 ല്‍ മെമോറാണ്ടം ഓഫ്‌ അസോസിയേഷന്‍ പ്രകാരമാണ്‌ കമ്പനി രൂപീകരിച്ചത്‌. ഇതിന്റെ മേജര്‍ ഷെയര്‍ ഹോള്‍ഡര്‍ ഇംഗ്ലണ്ട്‌ ആസ്ഥാനമായുള്ള മലയാളം പ്ലാന്റേഷന്‍സ്‌ (ഹോള്‍ഡിങ്‌സ്‌) എന്ന കമ്പനിയാണ്‌. വിദേശവിനിമയചട്ടം അനുസരിച്ച്‌ വിദേശ കമ്പനികള്‍ക്ക്‌ ഒരുതുണ്ട്‌ ഭൂമി വില്‍ക്കാനോ വാങ്ങാനോ സാധിക്കില്ല എന്നിരിക്കെ ഒരു വിദേശകമ്പനി പ്രധാന ഷെയര്‍ഹോള്‍ഡറായുള്ള ഒരു കമ്പനിക്ക്‌ നിലനില്‍ക്കാനാകുന്നുവെന്നതും സംശയാസ്‌പദമാണ്‌ എന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.
15,786.32 ഏക്കര്‍ ഭൂമി മലയാളം പ്ലാന്റേഷന്‍സ്‌ (യുകെ) ലിമിറ്റഡിന്‌ സ്വതന്ത്രവിനിയോഗാവകാശമുള്ളതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും അത്‌ കേരളത്തില്‍ രൂപീകൃതമായ മലയാളം പ്ലാന്റേഷന്‍സ്‌ (ഇന്ത്യ) ലിമിറ്റഡിനോ അതില്‍നിന്നുണ്ടായ ഹാരിസണ്‍സ്‌ മലയാളം ലിമിറ്റഡിനോ വന്നുചേരുന്നതിന്‌ നിയമപരമായ തടസ്സങ്ങള്‍ ഏറെയാണ്‌. വില്ലേജുകളിലെ നിലവിലുള്ള അടിസ്ഥാനരേഖയായ തണ്ടപ്പേര്‍ കണക്കുപ്രകാരം കമ്പനിയുടെ കൈവശം 43,194.42 ഏക്കര്‍ സ്ഥലമുണ്ട്‌. ഇതില്‍ 15,786.32 ഏക്കര്‍ മലയാളം പ്ലാന്റേഷന്‍സ്‌ (യുകെ) ന്റെ പേരിലുള്ളതാണ്‌. 10,005.55 ഏക്കര്‍ ഭൂമി കമ്പനി ഇതിനോടകം കൈമാറിയിട്ടുണ്ട്‌. ഇതാകട്ടെ അസാധുവാണ്‌. വിവിധ പാട്ടാധാരങ്ങളിലൂടെയും ചാര്‍ത്തവധികളിലൂടെയും പാട്ടമായി ലഭിച്ച 40,975.82 ഏക്കര്‍ ഭൂമി ഭൂപരിഷ്‌കരണ നിയമപ്രകാരവും അന്യംനില്‍പ്പു നിയമപ്രകാരവും സര്‍ക്കാറിന്‌ ഏറ്റെടുക്കാം. അതോടൊപ്പം മലയാളം പ്ലാന്റേഷന്‍സ്‌ (യുകെ) പേരിലുള്ള 15,786.32 ഏക്കര്‍ ഭൂമിയും അന്യംനില്‍പ്പ്‌ ഭൂമിയായി ഏറ്റെടുക്കണം. ഹാരിസണ്‍സിന്റെ മിച്ചഭൂമി കേസ്‌ പരിഗണിക്കുമ്പോള്‍ കമ്പനി അവകാശപ്പെടുന്നതുപോലെ 5730 ഏക്കറില്‍ മാത്രമാണ്‌ പ്ലാന്റേഷന്‍സ്‌ ഉള്ളതെങ്കില്‍ 81 ാം വകുപ്പ്‌ പ്രകാരമുള്ള ഒഴിവാക്കല്‍ റദ്ദ്‌ചെയ്‌ത്‌ ബാക്കി മുഴുവന്‍ ഭൂമിയും സര്‍ക്കാരിലേക്ക്‌ ഏറ്റെടുക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്‌തിട്ടുണ്ട്‌.

Thursday, April 21, 2011

KANNUR XPRESS: ഹാരിസണ്‍സ്‌ കൈവശംവെക്കുന്നത്‌ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി

KANNUR XPRESS: ഹാരിസണ്‍സ്‌ കൈവശംവെക്കുന്നത്‌ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി

ഹാരിസണ്‍സ്‌ കൈവശംവെക്കുന്നത്‌ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി

ഹാരിസണ്‍സ്‌ കൈവശംവെക്കുന്നത്‌
പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി

ഒ വി സുരേഷ്‌
കല്‍പ്പറ്റ: ഹാരിസണ്‍സ്‌ മലയാളം കമ്പനി കൈവശംവെച്ചനുഭവിക്കുന്ന സ്ഥലങ്ങളിലേറെയും പാട്ടക്കരാറിലൂടെയാണ്‌ ലഭിച്ചത്‌ എന്ന്‌ കുടുതല്‍ വ്യക്തമാകുന്നു. കൊല്ലം, തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ട സബ്‌രജിസ്‌ട്രാര്‍ ഓഫീസുകളിലായി രജിസ്‌റ്റര്‍ചെയ്‌ത മൂന്ന്‌ ആധാരങ്ങളാണ്‌ ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്നതിന്‌ ഹാരിസണ്‍സ്‌ മലയാളം കമ്പനി ഹാജരാക്കുന്നത്‌. ഇവയില്‍ കൊല്ലത്ത്‌ രജിസ്‌റ്റര്‍ചെയ്‌ത 1600/1923 നമ്പര്‍ ആധാരത്തിന്റെ സാധുതയില്ലായ്‌മ കഴിഞ്ഞദിവസം ദേശാഭിമാനി റിപ്പോര്‍ട്ടുചെയ്‌തിരുന്നു. ചെങ്കല്‍പേട്ട സബ്‌രജിസ്‌ട്രാര്‍ ഓഫീസിലെ 2804/1923 ആധാരം പ്രകാരം 23419 ഏക്കറും 2805/1923 പ്രകാരം 5893 ഏക്കറുമാണുള്ളത്‌. വിവിധ ആളുകളിലൂടെ മലയാളം പ്ലാന്റേഷന്‍സ്‌ കമ്പനിയുടെ കൈവശം എത്തിച്ചേര്‍ന്ന സ്ഥലങ്ങള്‍ അന്യംനില്‍പ്പ്‌ നിയമമനുസരിച്ച്‌ സര്‍ക്കാരിന്‌ വന്നുചേരേണ്ടതാണ്‌ എന്ന്‌ ഹാരിസണ്‍സ്‌ ഭൂമി സംബന്ധിച്ച്‌ അന്വേഷണം നടത്തിയ റവന്യൂ അസി. കമീഷണര്‍ ഡി സജിത്ത്‌ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സര്‍ക്കാരിന്‌ റിപ്പോര്‍ട്ടുനല്‍കിയിരുന്നു.
1923 സെപ്‌തംബര്‍ 25നാണ്‌ ചെങ്കല്‍പേട്ട സബ്‌രജിസ്‌ട്രാര്‍ ഓഫീസില്‍ ഇരുരേഖകളും രജിസ്‌റ്റര്‍ചെയ്‌തത്‌. 2804 നമ്പര്‍ ആധാരം അനുസരിച്ച്‌ ഇംഗ്ലീഷ്‌ കമ്പനീസ്‌ ആക്ട്‌ പ്രകാരം രൂപീകൃതമായ ദി ഈസ്‌റ്റ്‌ ഇന്ത്യന്‍ ടീ ആന്‍ഡ്‌ പ്രൊഡ്യൂസ്‌ കമ്പനിയില്‍നിന്നാണ്‌ ഇംഗ്ലണ്ടില്‍തന്നെ രൂപീകൃതമായ ദി മലയാളം പ്ലാന്റേഷന്‍സ്‌ ലിമിറ്റഡ്‌ ഭൂമി വാങ്ങിയത്‌. 1800 ന്‌ മുമ്പ്‌ നാട്ടുപ്രമാണിമാരായിരുന്ന കുഞ്ഞുകൃഷ്‌ണന്‍ നായര്‍, തക്കറക്കോവില്‍ കണവിക്കാരാവാന്‍ തിരുമുല്‍പ്പാട്‌, ആനോത്ത്‌ തറവാട്ടിലെ മാധവിയമ്മ, ആനോത്ത്‌ ശങ്കരന്‍നായര്‍, മൂപ്പില്‍ തറവാട്ടിലെ കുഞ്ഞുകൃഷ്‌ണന്‍, തച്ചറക്കാവില്‍ വലിയ തിരുമുല്‍പ്പാട്‌ രാജ തുടങ്ങിയവരില്‍നിന്ന്‌ 99 വര്‍ഷത്തേക്ക്‌ പാട്ടത്തിനെടുത്തതാണ്‌ ഇവ. അച്ചൂരാനം, പൊഴുതന, മൂപൈനാട്‌, കോട്ടപ്പടി, മുട്ടില്‍ സൗത്ത്‌, ചുണ്ടേല്‍ വില്ലേജുകളിലായാണ്‌ 18469.62 ഏക്കര്‍ ഭൂമി. ഈ ഭൂമിയില്‍ മലയാളം പ്ലാന്റേഷന്‍സിന്‌ പാട്ടക്കാലാവധിയായ 99 വര്‍ഷത്തില്‍ ബാക്കികാലയളവിലേക്ക്‌ മാത്രമേ അവകാശമുള്ളു. ഇതൊരു വിലയാധാരമല്ല എന്ന്‌ അന്വേഷണസംഘം ഉറപ്പിച്ചു പറയുന്നു.
2805/1923 ആധാരം പ്രകാരം ദി മേപ്പാടി വയനാട്‌ ടീ കമ്പനി ലിമിറ്റഡ്‌ എന്ന കമ്പനിയില്‍നിന്നാണ്‌ മലയാളം പ്ലാന്റേഷന്‍സ്‌ കമ്പനി 5893 ഏക്കര്‍ ഭൂമി വാങ്ങുന്നത്‌. ഇവയില്‍ 2660.07 ഏക്കര്‍ വിവിധ വ്യക്തികളില്‍നിന്ന്‌ പാട്ടത്തിനെടുത്തവയാണ്‌. ഇത്‌ ഒഴിവാക്കി 1478.14 ഏക്കറില്‍ മാത്രമാണ്‌ കമ്പനിക്ക്‌ സ്വതന്ത്ര വിനിയോഗാവകാശമുള്ളത്‌. ഇതേ ആധാരത്തില്‍ എസ്‌റ്റര്‍ ട്രെലോപ്‌, വില്യം വിക്‌ടര്‍ ഹസില്‍ സ്‌റ്റോണ്‍, വില്യം മക്കന്‍ലേ, മെക്കന്‍സി എന്നിവര്‍ വിവിധ നാട്ടുപ്രമാണിമാരില്‍നിന്ന്‌ പാട്ടത്തിനെടുത്ത കുന്നുകളെക്കുറിച്ച്‌ പറയുന്നുണ്ട്‌. ഇവയാണ്‌ പലകൈകള്‍ മറിഞ്ഞ്‌ അരപ്പറ്റ ടീ കമ്പനി, ദി റബ്ബര്‍ പ്ലാന്റേഷന്‍സ്‌ ഇന്‍വെസ്‌റ്റ്‌മെന്റ്‌ ട്രസ്‌റ്റ്‌ ലിമിറ്റഡ്‌, ദി ഈസ്‌റ്റ്‌ ഇന്ത്യ ടീ ആന്‍ഡ്‌ പ്രൊഡ്യൂസ്‌ കമ്പനി, ദി മേപ്പാടി വയനാട്‌ ടീ കമ്പനി എന്നിവയില്‍ എത്തിപ്പെട്ടത്‌. പരസ്‌പര മാറ്റാധാരങ്ങളിലൂടെയും കരാര്‍ ആധാരങ്ങളിലൂടെയും കരാര്‍ ആധാരങ്ങളിലൂടെയുമാണ്‌ 5893 ഏക്കര്‍ ഭൂമിയും മേപ്പാടി ടീ കമ്പനിക്ക്‌ കാലാന്തരത്തില്‍ ലഭിച്ചത്‌. ഇവയില്‍നിന്നുതന്നെ വ്യക്തമാകുന്നത്‌ മേപ്പാടി ടീ കമ്പനിക്ക്‌ പാട്ടക്കരാര്‍ അനുസരിച്ച്‌ എന്ത്‌ അവകാശമാണോ ഭൂമിയില്‍ ഉണ്ടായിരുന്നത്‌ അതേഅവകാശം മാത്രമേ മലയാളം പ്ലാന്റേഷന്‍സിനും ലഭിക്കുകയുള്ളു എന്നാണ്‌. ഇതനുസരിച്ച്‌ 99 വര്‍ഷം പാട്ടക്കാലാവധിയെത്തിയ ഭൂമി മലയാളം പ്ലാന്റേഷന്‍സിനോ പിന്നീട്‌ ഹാരിസണ്‍സ്‌ മലയാളം കമ്പനിക്കോ കൈവശംവെക്കാന്‍ അവകാശമില്ല. അന്യംനില്‍പ്പ്‌ നിയമം അനുസരിച്ച്‌ അവകാശികളില്ലാത്ത ഭൂമി സര്‍ക്കാരിന്‌ ഏറ്റെടുക്കാമെന്നും സജിത്ത്‌ബാബു കമ്മിറ്റി സര്‍ക്കാരിന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Friday, March 25, 2011

വ്യാജവികലാംഗ സര്‍ട്ടിഫിക്കറ്റില്‍ നിയമനം: 13 പേര്‍ക്കെതിരെ നടപടി

വ്യാജവികലാംഗ സര്‍ട്ടിഫിക്കറ്റില്‍
നിയമനം: 13 പേര്‍ക്കെതിരെ നടപടി

വികലാംഗര്‍ക്കുള്ള പ്രത്യേക ക്വാട്ടയില്‍ വ്യാജ വികലാംഗ സര്‍ടിഫിക്കറ്റ്‌ നേടി വിവിധ വകുപ്പുകളില്‍ നിയമനം നേടിയ 13 പേര്‍ക്കെതിരെ നടപടിക്ക്‌ ശുപാര്‍ശ. 1993-2005 കാലത്ത്‌ നിയമനം നേടിയ 20 പേര്‍ക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ്‌ നടപടി. കലക്ടറുടെ നേതൃത്വത്തിലുള്ള വികലാംഗരുടെ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിന്‌ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി നേരിട്ടു നിയമിച്ചവരാണ്‌ ഇവര്‍. ബധിരരാണെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കി നിയമനം നേടി എന്നാണ്‌ ആക്ഷേപം.
വയനാട്‌ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ 20 ലേറെപ്പേര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ സമ്പാദിച്ച്‌ നിയമനം നേടിയതായി വികലാംഗ രുടെ സംഘടനകളാണ്‌ പരാതി നല്‍കിയത്‌. ഇതിനെത്തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വയനാട്ടില്‍ റവന്യൂവകുപ്പിലെ നിയമനത്തട്ടിപ്പുകള്‍ പുറത്തായത്‌. ഇവരെല്ലാം നടപടിക്ക്‌ വിധേയരാവുകയും തട്ടിപ്പില്‍ പങ്കുണ്ട്‌ എന്ന്‌ കണ്ടവരെല്ലാം അന്വേഷണ പരിധിയില്‍ വരികയുംചെയ്‌തു. സിവില്‍സ്‌റ്റേഷനില്‍ഉന്നതോദ്യോഗസ്‌ഥര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ കാര്യമായ അഴിച്ചുപണിയും നടത്തി. എന്നാല്‍ വികലാംഗനിയമനം ലഭിച്ചവര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായില്ല.
വികലാംഗ സംഘടനകള്‍ സ്‌ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമത്തിനായുള്ള നിയമസഭാ സമിതിക്കും പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച്‌ സമിതി തിരുനെല്ലിയില്‍ നടത്തിയ സിറ്റിങ്ങില്‍ തെളിവ്‌ ശേഖരിച്ചു. പരാതിയില്‍ പറയുന്നവരോട്‌ മെഡിക്കല്‍ ബോര്‍ഡിന്‌ മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടു. വൈദ്യപരിശോധനയില്‍ 20 ല്‍ നാല്‌ പേര്‍ നിയമനത്തിന്‌ അര്‍ഹരാണെന്ന്‌ കണ്ടെത്തി. 13 പേര്‍ കേള്‍വിശേഷിയില്ലെന്ന്‌ നടിക്കുകയാണെന്നാണ്‌ ഡിഎംഒ കലക്ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുള്ളത്‌. രണ്ടുപേര്‍ ബോര്‍ഡിനുമുന്നില്‍ ഹാജരായില്ല. പരാതിയില്‍ പറഞ്ഞ ഒരു അധ്യാപകന്‍ സംഭവം വിവാദമായതിനെത്തുടര്‍ന്ന്‌ ആത്മഹത്യചെയ്‌തു. വ്യാജ സര്‍ട്ടിഫിക്കറ്റ്‌ സമ്പാദിച്ച്‌ ജോലി നേടിയവര്‍ക്കെതിരെ നടപടിയെടുക്കാനാണ്‌ സര്‍ക്കാര്‍ നിര്‍ദേശം. റവന്യൂവകുപ്പില്‍ രണ്ടുേപരാണുള്ളത്‌. ഒരു വില്ലേജ്‌ ഓഫീസറും മറ്റൊരാള്‍ വില്ലേജ്‌ അസിസ്‌റ്റന്റുമാണ്‌.
നിയമനം ലഭിച്ചവരില്‍ എട്ടും സ്‌ത്രീകളാണ്‌. കൃഷി, പൊതുമരാമത്ത്‌, രജിസ്‌ട്രേഷന്‍, സഹകരണം, നീതിന്യായം, ആരോഗ്യം, മണ്ണ്‌ സംരക്ഷണം, വനം തുടങ്ങിയ വകുപ്പുകളിലാണ്‌ നിയമനം നേടിയത്‌. എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളില്‍നിന്ന്‌ നല്‍കിയ ലിസ്‌റ്റില്‍നിന്ന്‌ നേരിട്ട്‌ നിയമനം ലഭിക്കുകയായിരുന്നു. 16 വര്‍ഷത്തിലേറെയായി ജോലിചെയ്യുന്നവരുണ്ട്‌. റവന്യൂ വകുപ്പിലുള്ളവരെ പരിച്ചുവിടാന്‍ നടപടിയായെന്ന്‌ കലക്ടര്‍ വി വി രതീശന്‍ പറഞ്ഞു. മറ്റുള്ളവരുടെ കാര്യത്തില്‍ നടപടിയെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളിലേക്ക്‌ അയച്ചിട്ടുണ്ട്‌. കൃഷിവകുപ്പിലുള്ള രണ്ട്‌ ടൈപ്പിസ്‌റ്റുകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ശുപാര്‍ശ കൃഷി വകുപ്പ്‌ ഡയറക്ടറേറ്റിലേക്ക്‌ അയച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി വിക്രമന്‍ പറഞ്ഞു. വ്യാജവികലാംഗ സര്‍ട്ടിഫിക്കറ്റി. നിയമനം: 13 പേര്‍ക്കെതിരെ നടപടി
വികലാംഗര്‍ക്കുള്ള പ്രത്യേക ക്വാട്ടയി. വ്യാജ വികലാംഗ സര്‍ടിഫിക്കറ്റ്‌ നേടി വിവിധ വകുപ്പുകളി. നിയമനം നേടിയ 13 പേര്‍ക്കെതിരെ നടപടിക്ക്‌ ശുപാര്‍ശ. 1993-2005 കാലത്ത്‌ നിയമനം നേടിയ 20 പേര്‍ക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തി. നടത്തിയ അന്വേഷണത്തെത്തുടര്‍-ാണ്‌ നടപടി. കലക്ടറുടെ നേതൃത്വത്തിലുള്ള വികലാംഗരുടെ സ്‌പെഷ. റിക്രൂട്ട്‌മെന്റിന്‌ കലക്ടറുടെ നേതൃത്വത്തിലുള്ള സമിതി നേരിട്ടു നിയമിച്ചവരാണ്‌ ഇവര്‍. ബധിരരാണെ- വ്യാജ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കി നിയമനം നേടി എ-ാണ്‌ ആക്ഷേപം.
വയനാട്‌ ജി.യി. വിവിധ വകുപ്പുകളി. 20 ലേറെപ്പേര്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്‌ സമ്പാദിച്ച്‌ നിയമനം നേടിയതായി വികലാംഗ രുടെ സംഘടനകളാണ്‌ പരാതി ന.കിയത്‌. ഇതിനെത്തുടര്‍-്‌ നടത്തിയ അന്വേഷണത്തിലാണ്‌ വയനാട്ടി. റവന്യൂവകുപ്പിലെ നിയമനത്തട്ടിപ്പുകള്‍ പുറത്തായത്‌. ഇവരെ.ാം നടപടിക്ക്‌ വിധേയരാവുകയും തട്ടിപ്പി. പങ്കു-്‌ എ-്‌ ക-വരെ.ാം അന്വേഷണ പരിധിയി. വരികയുംചെയ്‌തു. സിവി.സ്‌റ്റേഷനി.ഉ-തോദ്യോഗസ്‌ഥര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ കാര്യമായ അഴിച്ചുപണിയും നടത്തി. എ-ാ. വികലാംഗനിയമനം ലഭിച്ചവര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായി..
വികലാംഗ സംഘടനകള്‍ സ്‌ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമത്തിനായുള്ള നിയമസഭാ സമിതിക്കും പരാതി ന.കിയിരു-ു. ഇതനുസരിച്ച്‌ സമിതി തിരുനെ.ിയി. നടത്തിയ സിറ്റിങ്ങി. തെളിവ്‌ ശേഖരിച്ചു. പരാതിയി. പറയു-വരോട്‌ മെഡിക്ക. ബോര്‍ഡിന്‌ മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടു. വൈദ്യപരിശോധനയി. 20 . നാല്‌ പേര്‍ നിയമനത്തിന്‌ അര്‍ഹരാണെ-്‌ ക-െത്തി. 13 പേര്‍ കേള്‍വിശേഷിയി.െ-്‌ നടിക്കുകയാണെ-ാണ്‌ ഡിഎംഒ കലക്ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ ന.കിയിട്ടുള്ളത്‌. ര-ുപേര്‍ ബോര്‍ഡിനുമു-ി. ഹാജരായി.. പരാതിയി. പറഞ്ഞ ഒരു അധ്യാപകന്‍ സംഭവം വിവാദമായതിനെത്തുടര്‍-്‌ ആത്മഹത്യചെയ്‌തു. വ്യാജ സര്‍ട്ടിഫിക്കറ്റ്‌ സമ്പാദിച്ച്‌ ജോലി നേടിയവര്‍ക്കെതിരെ നടപടിയെടുക്കാനാണ്‌ സര്‍ക്കാര്‍ നിര്‍ദേശം. റവന്യൂവകുപ്പി. ര-ുേപരാണുള്ളത്‌. ഒരു വി.േജ്‌ ഓഫീസറും മറ്റൊരാള്‍ വി.േജ്‌ അസിസ്‌റ്റന്റുമാണ്‌.
നിയമനം ലഭിച്ചവരി. എട്ടും സ്‌ത്രീകളാണ്‌. കൃഷി, പൊതുമരാമത്ത്‌, രജിസ്‌ട്രേഷന്‍, സഹകരണം, നീതിന്യായം, ആരോഗ്യം, മണ്ണ്‌ സംരക്ഷണം, വനം തുടങ്ങിയ വകുപ്പുകളിലാണ്‌ നിയമനം നേടിയത്‌. എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേ-ുകളി.നി-്‌ ന.കിയ ലിസ്‌റ്റി.നി-്‌ നേരിട്ട്‌ നിയമനം ലഭിക്കുകയായിരു-ു. 16 വര്‍ഷത്തിലേറെയായി ജോലിചെയ്യു-വരു-്‌. റവന്യൂ വകുപ്പിലുള്ളവരെ പരിച്ചുവിടാന്‍ നടപടിയായെ-്‌ കലക്ടര്‍ വി വി രതീശന്‍ പറഞ്ഞു. മറ്റുള്ളവരുടെ കാര്യത്തി. നടപടിയെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളിലേക്ക്‌ അയച്ചിട്ടു-്‌. കൃഷിവകുപ്പിലുള്ള ര-്‌ ടൈപ്പിസ്‌റ്റുകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ശുപാര്‍ശ കൃഷി വകുപ്പ്‌ ഡയറക്ടറേറ്റിലേക്ക്‌ അയച്ചതായി പ്രിന്‍സിപ്പ. കൃഷി ഓഫീസര്‍ പി വിക്രമന്‍ പറഞ്ഞു.

Sunday, March 6, 2011

കല്‍പ്പറ്റ സീറ്റ്‌ വീരന്‌ കൊടുത്താല്‍ തിരിച്ചടിയുണ്ടാകുമെന്ന്‌ കോണ്‍ഗ്രസ്സ്‌

`സോഷ്യലിസ്‌റ്റ്‌ ജനതയ്‌ക്ക്‌ 1500 വോട്ടുമാത്രം'
കല്‍പ്പറ്റ സീറ്റ്‌ വീരന്‌ കൊടുത്താല്‍
തിരിച്ചടിയുണ്ടാകുമെന്ന്‌ കോണ്‍ഗ്രസ്സ്‌

കല്‍പ്പറ്റ: ജില്ലയിലെ ഏകജനറല്‍ സീറ്റ്‌ സോഷ്യലിസ്‌റ്റ്‌ ജനതയ്‌ക്ക്‌ തീറെഴുതുന്നത്‌ വരുംദിവസങ്ങളില്‍ വയനാട്ടിലെ കോണ്‍ഗ്രസ്സില്‍ പ്രതിസന്ധിയുണ്ടാക്കും. മത്സരിക്കാന്‍ തയ്യാറായി ഒട്ടനവധി നേതാക്കളുണ്ടായിട്ടും ഇന്നലെ കയറിവന്ന വീരന്‌ കല്‍പ്പറ്റ വിട്ടുകൊടുക്കുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ്‌ ഗ്രൂപ്പിനതീതമായി കോണ്‍ഗ്രസ്സ്‌ അണികളില്‍ ഉയരുന്നത്‌.
യുഡിഎഫിലെ സീറ്റുവിഭജനം വരുന്നത്‌ കാത്തിരിക്കുകയാണ്‌ കോണ്‍ഗ്രസ്സുകാര്‍. 12നാണ്‌ സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കാന്‍ കെപിസിസി തെരഞ്ഞെടുപ്പു കമ്മിറ്റി ചേരുക. അതുകഴിഞ്ഞേ ജില്ലയിലെ യുഡിഎഫ്‌ സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമാകൂ. സീറ്റുവിഭജനം പൂര്‍ത്തിയായില്ലെങ്കിലും സ്ഥാനാര്‍ഥികളാകാന്‍ തയ്യാറായി ഓരോ മണ്ഡലത്തിലും ചുരുങ്ങിയത്‌ ആറ്‌ പേരെങ്കിലും ബയോഡാറ്റ തയ്യാറാക്കി കെപിസിസിക്ക്‌ അയച്ചിട്ടുണ്ട്‌. കെപിസിസി അംഗീകരിച്ചാലും 12ന്‌ ശേഷം ചേരുന്ന പ്രണബ്‌ മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള സ്‌ക്രീനിങ്‌ കമ്മിറ്റി അംഗീകരിച്ചാലേ രക്ഷയുള്ളു.
കല്‍പ്പറ്റ സീറ്റ്‌ വീരന്‌ അടിയറവെക്കരുതെന്ന്‌ കഴിഞ്ഞദിവസം കോഴിക്കോട്ടുചേര്‍ന്ന കെപിസിസി എക്‌സിക്യൂട്ടീവില്‍ ഡിസിസി പ്രസിഡന്റ്‌ പി വി ബാലചന്ദ്രനും മറ്റു നേതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്‌. `മണ്ഡലത്തില്‍ കേവലം ആയിരത്തിയഞ്ഞൂറ്‌ വോട്ടാണ്‌ സോഷ്യലിസ്‌റ്റ്‌ ജനതയ്‌ക്കുള്ളത്‌. ഇത്രയും വോട്ടിനുവേണ്ടി സീറ്റ്‌ വിട്ടുകൊടുക്കുന്നത്‌ ആത്മഹത്യാപരമായിരിക്കും'. സര്‍ക്കാര്‍ ഭൂമി കൈവശം വയ്‌ക്കുന്നു എന്ന്‌ ആരോപണമുള്ളവരെ ജനങ്ങള്‍ക്കിടയിലേക്ക്‌ അയച്ചാല്‍ കടുത്ത തിരിച്ചടിയാണ്‌ ഉണ്ടാവുകയെന്നും ഡിസിസി നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിന്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. മാതൃഭൂമി പത്രം ഉപയോഗിച്ചും പുസ്‌തകങ്ങളിലൂടെയും കോണ്‍ഗ്രസ്സിനെയും അതിന്റെ നയങ്ങളെയും ഇത്രയുംകാലം എതിര്‍ത്ത ചരിത്രം മാത്രമാണ്‌ വീരേന്ദ്രകുമാറിനുള്ളത്‌. പറഞ്ഞതൊന്നും തെറ്റായിപ്പോയെന്ന്‌ ഇതുവരെ വീരന്‍ പറഞ്ഞിട്ടോ തിരുത്തിയിട്ടോയില്ല. ഈ സാഹചര്യത്തില്‍ എങ്ങനെയാണ്‌ വീരനോടും മകനോടും അദ്ദേഹത്തിന്റെ പാര്‍ടിയോടും യോജിക്കാനാവുകയെന്നാണ്‌ ജില്ലയിലെ കോണ്‍ഗ്രസ്സ്‌ നേതാക്കളും അണികളും ഒരുപോലെ സംസ്ഥാന നേതൃത്വത്തോട്‌ ചോദിക്കുന്നത്‌.
കല്‍പ്പറ്റ സീറ്റ്‌ സോഷ്യലിസ്‌റ്റ്‌ ജനതയുടെ സിറ്റിങ്‌ സീറ്റാണ്‌ എന്ന അവകാശവാദത്തെയും യൂത്ത്‌ കോണ്‍ഗ്രസ്സ്‌ ഉള്‍പ്പെടെ ചോദ്യംചെയ്യുന്നു. കഴിഞ്ഞതെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റയില്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയായാണ്‌ എം വി ശ്രേയാംസ്‌കുമാര്‍ മത്സരിച്ചത്‌. യുഡിഎഫ്‌ സ്ഥാനാര്‍ഥി കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാവ്‌ കെ കെ രാമചന്ദ്രനായിരുന്നു. ഇതുവരെയും കോണ്‍ഗ്രസ്സ്‌ മത്സരിച്ച മണ്ഡലം സോഷ്യലിസ്‌റ്റ്‌ ജനതയുടേതാണ്‌ എന്ന്‌ പറയുന്നത്‌ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ്‌ നേതാക്കളും അണികളും. പാര്‍ലിമെന്റ്‌ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്‌ സീറ്റ്‌ കിട്ടിയിരുന്നുവെങ്കില്‍ വീരേന്ദ്രകുമാറും മകനും യുഡിഎഫിലേക്ക്‌ വരുമായിരുന്നുവോ എന്ന ചോദ്യത്തിന്‌ സംസ്ഥാന നേതൃത്വത്തിന്‌ മറുപടി പറയാനുമാകുന്നില്ല. മുന്‍മന്ത്രി കെ കെ രാമചന്ദ്രന്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ സി റോസക്കുട്ടി, ഡിസിസി പ്രസിഡന്റ്‌ പി വി ബാലചന്ദ്രന്‍, എന്‍ ഡി അപ്പച്ചന്‍, കെ പി തോമസ്‌ തുടങ്ങി നീണ്ടനിരയാണ്‌ മത്സരിക്കാന്‍ തയ്യാറായിട്ടുള്ളത്‌.