Tuesday, November 16, 2010

onnum parayanilla

എനിക്ക് ഒന്നും പറയാനില്ലെന്ന്
ആര് പറഞ്ഞു
നേരം പുലരാന്‍ അല്പം മാത്രം
ബാക്കി കിടക്കുമ്പോള്‍
ഒന്നും പറയാനില്ലെന്നല്ല
എന്തോ പറയാനുണ്ടെന്ന്

Thursday, July 29, 2010

oru mazhakkalathinte ormaykku

പെയ്തിറങ്ങുന്ന മഴയ്ക്ക്‌ എന്തൊരു ശക്തിയാണ് ശരീരത്തിന്‍റെ ഉള്ളിലേക്ക് വരെ അരിച്ചിറങ്ങുന്ന തണുപ്പ്..
ഹോ എന്തൊരു തണുപ്പ് എന്ന് പരയാതവരുണ്ടാകില്ല
എങ്കിലും ഈ  തണുപ്പിനു  ഒരു സുഖമില്ലേ
നേര്‍ത്ത ഒരു സന്തോഷത്തിന്‍റെ  തിരതള്ളല്‍ ഇല്ലേ..
ഏതോ വേദനയുടെ ഉള്‍തുടിപ്പില്ലേ ചങ്ങാതിമാരെ...?

ഓരോ മഴക്കാലമെതുമ്പോഴും കണ്നീരടക്കിപ്പിടിച്ചു കാതോര്‍ക്കാറുണ്ട്
മറഞ്ഞുപോയ ആ   കാലൊച്ച കേള്‍ക്കാന്‍..
കട്ടന്‍ ചായയും അരി വറുത്തതും കൊണ്ട് തരുന്നതും പ്രതീക്ഷിച്ചു..
ഇവിടെ പ്രതീക്ഷകള്‍ അസ്ഥാനത്താണെന്ന് എനിക്കരിയയ്കയില്ല
30 വര്‍ഷങ്ങള്‍ക്കിപ്പുറവും എന്റെ ആ കാത്തിരിപ്പ്‌ തെറ്റാണോ 
ഞാന്‍ കാതോര്‍ക്കുന്ന കാലൊച്ച എന്റെ ചേച്ചിയുടെതാണ്
ഒരു  ഓഗസ്റ്റ്‌ മാസത്തില്‍ ഊരിയ ചെരുപ്പും കൈയില്‍ പിടിച്ചു പതുക്കെ നടന്നുപോയ എന്റെ കമലേച്ചി. 
പനിച്ചു കിടക്കുന്ന അമ്മയ്ക്ക് ചായയും എനിക്ക് അരി വറുത്തതും തന്നു എന്നെ തിരിഞ്ഞു നോക്കിക്കൊണ്ട്‌ പതുക്കെ ഇറങ്ങിപ്പോയ പ്രിയ സഹോദരി.
30 വര്ഷം കഴിഞ്ഞിട്ടും ആ ദിനം മറക്കനവതതെന്തെന്നു ഞാന്‍ അദ്ഭുതപ്പെട്ടിട്ടുണ്ട്‌.
ഒരു ഓണക്കാലമായിരുന്നു അത്..
ഓലയും പുല്ലും മേഞ്ഞ പുരയെങ്കിലും  മുറ്റത്ത്‌ പൂക്കളം ഞങ്ങള്‍ക്ക് നിര്‍ബന്ധം  തന്നെ. 
വീട് വിട്ടിരങ്ങിപ്പോയ കമലെച്ച്ചിയെ  തെടിപോകാന്‍ അമ്മ പറഞ്ഞു വിട്ടത് നാലോ അഞ്ചോ വയസ്സുള്ള എന്നെയും ദേവകിയെച്ചിയെയും .. റോഡരികിലെ കാവിന്റെ പാറയില്‍ നീല കൃഷണ പൂക്കള്‍ പറിച്ചെടുക്കാന്‍ മെനക്കെട്ട ഞങ്ങളുടെ ബോധം പറയേണ്ടല്ലോ..അതിനാലാണ് വഴിയരികില്‍ കെട്ട്യ പശുവിന്റെ കയര്‍ നീളം കുറഞ്ഞത്‌ ശ്രധിക്കതിരുന്നത്.
സമയം പോയപ്പോഴാണ് കമലേച്ചി ഇനി തിരിച്ചുവരില്ലെന്ന് ബോധ്യപ്പെട്ടത്. അന്ന് മരണത്തിന്റെ തണുത്ത കാലൊച്ച അറിയില്ലെങ്കിലും അതുണ്ടാക്കുന്ന ശൂന്യത തിരിച്ച്ചരിഞ്ഞിരുന്നു. 
കാലം ഏറെ കഴിഞ്ഞെങ്കിലും നടന്നു പോകുന്ന സ്ഥിരം വഴിയില്‍ ആ ഭാഗത്തേക്ക്‌ ഒന്ന് തിരിഞ്ഞുനോക്കാതിരിക്കനവുന്നില്ല
ഒരുപക്ഷെ എനിക്ക് തടയാനാകുമായിരുന്നു ആ നഷടപ്പെടലെന്നു വെറുതെയെങ്കിലും സങ്കടപ്പെട്ടുപോകുന്നു.
അത്രയ്ക്കിഷ്ടമായിരുന്നു അവര്‍ക്കെന്നെ. 
അതിനു കുറച്ചു നാള്‍ മുമ്പായിരുന്നു അത്..തലമുടി വെട്ടി അച്ഛനൊപ്പം തിരിച്ചുവന്നപ്പോഴാനു വാതില്‍പ്പടിയില്‍ കരഞ്ഞിരിക്കുന്ന കമലേചിയെ കണ്ടത്. അന്ന് ആ കരച്ചിലിന്‍റെ അര്‍ഥം പിടി കിട്ടിയിരുന്നില്ല
ആ കരച്ചില്‍ വളര്‍ന്നു ഒരു ദുരന്തമായ്യി പെയ്തിരങ്ങുകയായിരുന്നു.. ആ ഓണക്കാലത്. അയല്‍വക്കത്തെ രണ്ടുപേര്‍ ചീന്തിയെറിഞ്ഞ ജീവിതം വേണ്ടെന്നുവേക്കുകയായിരുന്നു ചേച്ചിയെന്നു ഞാന്‍ മനസ്സിലാക്കിയത് പിന്നീടും വളരെ കാലം കഴിഞ്ഞാണ്.
അതോടെ അമ്മ മാനസികമായി തളര്‍ന്നു.
വീട്ടില്‍  നിന്ന് ചിരി മാഞ്ഞു.
കാലം ഏറെ കഴിഞ്ഞു. ചില രാത്രികളിലെങ്കിലും ശൂന്യതയിലേക്ക് പതുക്കെ നടന്നു പോയ കമലേചിയെ ഒന്ന് സ്വപ്നം കണ്ടിരുന്നെങ്കിലെന്ന് ഞാനിപ്പോഴും ആത്മാര്‍ഥമായി കൊതിക്കാറുണ്ട്.. ആ സ്നേഹത്തിന്‍റെ  വാരിപ്പുനരലിനു  ശരീരം തുടിക്കാരുമുണ്ട്....

പഴകിയ ഒര്മാചിത്രം മാത്രം എന്‍റെ കൂട്ട്. എടുത്തു സൂസ്ക്ഷിച്ചു വക്കാന്‍ മറ്റൊരു ചിത്രവുമില്ല.












 

Thursday, July 1, 2010

mazhakkaalam ormippikkunnathu

Thursday, February 4, 2010

innathe yaathrayil kettathu

കണ്ണൂര്‍ എക്ഷ്പ്രേസ് എന്ന് പറയുന്നത് ശരിയല്ല എന്നറിയാം..
മമത കേട്ടാല്‍ കേസ്സെടുക്കാനും മതി..
എന്നാലും നാക്കില്‍ കണ്ണൂര്‍ എക്സ്പ്രസ്സ്‌ എന്നെ വരൂ.
കണ്ണൂര്‍ എക്സ്പ്രസ്സ്‌ മംഗലാപുരത്തേക്ക് നീട്ടിയത് മുതല്‍ അത് അറിയപ്പെടുന്നത് തിരുവനന്തപുരം- മംഗലാപുരം എക്സ്പ്രസ്സ്‌ എന്നാണു.
പെട്രോളിയം വില വര്‍ധിപ്പിക്കുന്നു എന്ന് കെട്ടാതെ രാവിലത്തെ സീസണ്‍ ടിക്കെടുകാരുടെ ചര്‍ച്ച ഇന്നതായിരുന്നു..
എല്ലാവരും അതുണ്ടാക്കുന്ന പ്രയാസം പറയുന്നത് കേട്ടു..
എന്നാല്‍ ആരും അതിന്റെ കാരണങ്ങള്‍ തിരഞ്ഞില്ല..
അതാണ്‌ ചര്‍ച്ചകളുടെ സാമ്പിള്‍..

Saturday, January 30, 2010

sathyan sir journalistukalude guru

ഓര്‍മ്മകള്‍ ഇങ്ങനെയാണ്..
പ്രതീക്ഷകള്‍ നാളേക്ക് മാറ്റും എല്ലാം..
 കൈപ്പിടിയില്‍ നിന്ന് നഷ്ടപ്പെടുമ്പോള്‍ വെവലാതിപ്പെടും
സത്യന്‍ സര്‍ നൊമ്പരമാകുന്നതും അതിനാലാണ്...
ഒരു സാധാരണ മരണമായി തല്ലാന്‍ കഴിയുന്നില്ല
അതിനുമപ്പുറത്ത്‌ എന്തെല്ലാമോ ആയിരുന്നു   പലര്‍ക്കും അദ്ദേഹം..
അവസാനമായി അദ്ദേഹത്തെ കണ്ടത് 2006 decemberil   ആണ്...ദേശാഭിമാനിയിലെ പഴയവര്‍ക്കും പുതിയവര്‍ക്കുമായി കൊച്ചിയില്‍ ട്രെയിനിംഗ് നടത്തിയപ്പോള്‍ ക്ലാസ്സെടുക്കാന്‍ സത്യന്‍ സാറും  ഉണ്ടായിരുന്നു.
പഴയ അകാടെമി ക്ലാസ് പോലെ...
പിന്നീട് കാക്കനാട്ടെ ജില്ല ബാങ്കിന്റെ സമീപത്തുകൂടെ നടക്കുമ്പോള്‍ ഞാനും കൂടെ കൂടി
സാര്‍ വീട്ടിലേക്കാണ്..മാവെലിപുരതെക്ക്..അല്പം നടന്നു തിരിച്ചുവരുമ്പോള്‍..പിന്നെ കാണാം..എന്നായിരുന്നു സത്യന്‍ സാറിന്റെ യാത്രാമൊഴി.. തീര്‍ച്ചയായും ന്താന്‍ വരാം എന്ന് മറുപടിയും പറഞ്ഞ്ഞു
പിന്നീട് ഫോണില്‍ വിളി വല്ലപ്പോഴും തുടര്‍ന്നു
സാറിനു അവാര്‍ഡു കിട്ടിയതരിഞ്ഞു വിളിച്ചപ്പോള്‍ പറഞ്ഞു..
കൊച്ചിയിലേക്ക് വരുമ്പോള്‍ കാണണം...
ഞാന്‍ സുഖമില്ലാതെ കിടപ്പിലാണ്..

വരാം എന്നാ മറുപടിയില്‍
ആഗ്രഹം ഉണ്ടായിരുന്നു തീര്‍ച്ച..
ഡിസംബറില്‍ അകാടെമി ബാച്ചിന്റെ 10 വര്ഷം പൂര്‍ത്തിയാകുമ്പോള്‍ സത്യന്‍ സാറും പഴയ സഹാപാടികലുമായി അതെ ക്ലാസ് മുറിയില്‍ ഒതുചെരാമെന്നു കൊതിച്ചതും നടന്നില്ല
മധുവും സിജിയും നിസാരും ജുവിനും മനോഹരനും പ്രശാന്തും സുരേഷ് ബാബുവും
വേലായുധനും എന്ന് വേണ്ടാ പുറത്തുള്ള അസീമും ഗണേഷും.. ഞങ്ങള്‍ പലതവണ ഫോണിലൂടെ , ഓര്‍ക്കുട്ടിലൂടെ ഇക്കാര്യം സംസാരിച്ചതാണ്
ഇനിയിപ്പോ ആഗ്രഹം ബാക്കി..

Sunday, January 24, 2010

vottu cheyyunnavarude mukham kaanande...?

കഴിഞ്ഞ ദിവസം supreme കോടതി ഡിവിഷന്‍ ബെഞ്ചില്‍ നിന്നുമുണ്ടായ വിധി രാജ്യത്തെ തെരഞ്ഞെടുപ്പു നടപടികളില്‍ പുതിയ അദ്ധ്യായം എഴുതി ചേര്‍ക്കും തീര്‍ച്ച.
എന്തൊക്കെ എതിരഭിപ്രായം ഉയര്‍ന്നാലും അത്യാവശ്യമായ വിധിയെന്നെ ഇതിനെ പറയാനാവൂ.
മുസ്ലിം സംഘടനകള്‍ വിധിഉഎ സ്വാഗതം ചെയ്തതില്‍ നീന്നു അവര്‍ ഈ സുപ്രധാനമായ വിധി നടപ്പിലാക്കപ്പെടനമെന്നു തന്നെയാണ് ആഗ്രഹിക്കപ്പെടുന്നതെന്ന് ഉറപ്പാണ്
ഏതിനും എതിരഭിപ്രായവും വിവാദവും ഉണ്ടാകുന്ന രാജ്യത്ത് ഇതൊരു സുഭോടര്‍ക്കമായ കാര്യമാണ്..
തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു

tell ur opinions....

Monday, January 18, 2010

sakkariyayude naakku

പയ്യന്നൂരില്‍ സക്കറിയ നടത്തിയ പ്രസംഗം എന്തെ സദസ്സിനു രുചിച്ച്ചില്ലെന്നു വിമര്സകര്‍ ശ്രദ്ധിച്ചുവോ..?
അത് പയ്യന്നൂര്‍ ആണ്..
വിപ്ലവകാരികളായ പഴയ നേതാക്കളെ നെഞ്ചിലേട്ടുന്നവരുടെ മണ്ണ്
ഒരു മൈക്കും കേള്‍ക്കാന്‍ നാലാളും ഉണ്ടെങ്കില്‍ എന്തും വിളിച്ചുപരയാം എന്നത്
അഭിപ്രായ സ്വാതന്ത്ര്യം ആണെന്ന് ആരാ പറഞ്ഞത്..?
എവിടെയെങ്കിലും എഴുതിവെച്ചിട്ടുന്ടോ..?
അതാണ് അഭിപ്രായ
 സ്വാതന്ത്ര്യമെങ്കില്‍ മൈക്കില്ലാതെ കേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവാരാണോ സദസ്സിലുള്ളവര്‍..?
അവര്‍ അഭിപ്രായം പറയണമെങ്കില്‍ മൈക്ക് കേട്ടനമെന്നാണോ..?
എല്ലാവരും
 മൈക്ക് കെട്ടിയാല്‍ സര്‍ക്കാരിന് നാല് കാസ് കിട്ടും.
മൈക്ക് കെട്ടി പ്രചാരണം നടത്താന്‍ permision എടുക്കണം
അതിനു ചലാന്‍ കെട്ടണം
സര്‍ക്കാരിന് ലാഭമാണ്
എന്നാല്‍ ഇതൊന്നുമറിയാത്ത പാവങ്ങള്‍
പ്രസംഗം കേട്ടാല്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടുവെങ്കില്‍ കൈ അടിചെന്നിരിക്കും
ഇഷ്ടപ്പെട്ടില്ലെങ്കില്‍
കൂക്കിവിളിചെന്നിരിക്കും
ഇനിയും
 സഹിക്കാന്‍ പറ്റിയില്ലെങ്കില്‍ ഒന്ന് ചോദിചെന്നിരിക്കും
പയ്യന്നോരുകാര്‍
 അവരുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചു
പ്രസംഗം കഴിഞ്ഞിറങ്ങിയ സക്കരിയയോടു ചോദിച്ചു എന്നേയുള്ളു
അതിനു ഇത്രയും പുകില് വേണോ..?
സക്കറിയയ്ക്ക്‌ ഗുണമുണ്ടായി
പയ്യന്നൂരില്‍ എന്തോ സംഭവിച്ചുവെന്ന് പറഞ്ഞു ചാനലുകലാകെ ഇലകിയില്ലേ..?
ഒതുങ്ങിക്കഴിഞ്ഞിരുന്ന
 ആള്‍ വീണ്ടും ചാനലുകളില്‍ നിരഞ്ഞില്ലേ..?
ഇതില്പരം എന്തുവേണം..?
സക്കറിയയും
 അതെ വിചാരിചിട്ടുന്റാകൂ..
ചാനലുകല്‍ക്കുന്ടോ
 ഇതറിയുന്നു

Tuesday, January 12, 2010

panakkozhuppinte...


കോഴിക്കോട്‌ സംസ്ഥാന
 സ്കൂള്‍ കലോത്സവം അവസാനിക്കാന്‍  ഇനി മൂന്നു ദിവസം മാത്രം...
കോഴിക്കോടിന്‍റെ മുന്നേറ്റം തന്നെ
എന്നാല്‍ കലോത്സവം അവസാനിക്കകരകുംപോഴും പതിവ് ചോദ്യം ഉയരുന്നു
ഈ പണക്കൊഴുപ്പ് താങ്ങാന്‍ എത്ര പേര്‍ക്ക് കഴിയും
പണമുണ്ടെങ്കില്‍ മത്സരിക്കാം എന്നാണ് വന്‍കിട സ്ചൂലുകള്‍ ‍ ‍ നല്‍കുന്ന മറുപടി....

Friday, January 8, 2010

ഞാനൊരു പാവം യാത്രക്കാരന്‍....
നിങ്ങളെ പലരെയും പോലെ തന്നെ...
പറയാം നമുക്ക് എന്തെങ്കിലും..
സൌഹൃടമാവം...
അഭിപ്രായമാവാം