Saturday, January 30, 2010

sathyan sir journalistukalude guru

ഓര്‍മ്മകള്‍ ഇങ്ങനെയാണ്..
പ്രതീക്ഷകള്‍ നാളേക്ക് മാറ്റും എല്ലാം..
 കൈപ്പിടിയില്‍ നിന്ന് നഷ്ടപ്പെടുമ്പോള്‍ വെവലാതിപ്പെടും
സത്യന്‍ സര്‍ നൊമ്പരമാകുന്നതും അതിനാലാണ്...
ഒരു സാധാരണ മരണമായി തല്ലാന്‍ കഴിയുന്നില്ല
അതിനുമപ്പുറത്ത്‌ എന്തെല്ലാമോ ആയിരുന്നു   പലര്‍ക്കും അദ്ദേഹം..
അവസാനമായി അദ്ദേഹത്തെ കണ്ടത് 2006 decemberil   ആണ്...ദേശാഭിമാനിയിലെ പഴയവര്‍ക്കും പുതിയവര്‍ക്കുമായി കൊച്ചിയില്‍ ട്രെയിനിംഗ് നടത്തിയപ്പോള്‍ ക്ലാസ്സെടുക്കാന്‍ സത്യന്‍ സാറും  ഉണ്ടായിരുന്നു.
പഴയ അകാടെമി ക്ലാസ് പോലെ...
പിന്നീട് കാക്കനാട്ടെ ജില്ല ബാങ്കിന്റെ സമീപത്തുകൂടെ നടക്കുമ്പോള്‍ ഞാനും കൂടെ കൂടി
സാര്‍ വീട്ടിലേക്കാണ്..മാവെലിപുരതെക്ക്..അല്പം നടന്നു തിരിച്ചുവരുമ്പോള്‍..പിന്നെ കാണാം..എന്നായിരുന്നു സത്യന്‍ സാറിന്റെ യാത്രാമൊഴി.. തീര്‍ച്ചയായും ന്താന്‍ വരാം എന്ന് മറുപടിയും പറഞ്ഞ്ഞു
പിന്നീട് ഫോണില്‍ വിളി വല്ലപ്പോഴും തുടര്‍ന്നു
സാറിനു അവാര്‍ഡു കിട്ടിയതരിഞ്ഞു വിളിച്ചപ്പോള്‍ പറഞ്ഞു..
കൊച്ചിയിലേക്ക് വരുമ്പോള്‍ കാണണം...
ഞാന്‍ സുഖമില്ലാതെ കിടപ്പിലാണ്..

വരാം എന്നാ മറുപടിയില്‍
ആഗ്രഹം ഉണ്ടായിരുന്നു തീര്‍ച്ച..
ഡിസംബറില്‍ അകാടെമി ബാച്ചിന്റെ 10 വര്ഷം പൂര്‍ത്തിയാകുമ്പോള്‍ സത്യന്‍ സാറും പഴയ സഹാപാടികലുമായി അതെ ക്ലാസ് മുറിയില്‍ ഒതുചെരാമെന്നു കൊതിച്ചതും നടന്നില്ല
മധുവും സിജിയും നിസാരും ജുവിനും മനോഹരനും പ്രശാന്തും സുരേഷ് ബാബുവും
വേലായുധനും എന്ന് വേണ്ടാ പുറത്തുള്ള അസീമും ഗണേഷും.. ഞങ്ങള്‍ പലതവണ ഫോണിലൂടെ , ഓര്‍ക്കുട്ടിലൂടെ ഇക്കാര്യം സംസാരിച്ചതാണ്
ഇനിയിപ്പോ ആഗ്രഹം ബാക്കി..

1 comment:

  1. ഓര്‍മ്മിക്കാന്‍ പലര്‍ക്കുമുള്ളതുപോലെ ചിലത്‌ മനസിലുണ്ടെങ്കിലും രോഗിയായി കിടക്കുമ്പോള്‍ ചെന്നു നോക്കാന്‍ പറ്റാത്തതിലെ വേപഥു മായ്‌ക്കുന്തോറും കറുത്തുകറുത്തു വരുന്നുണ്ട്‌. പല ഓര്‍മ്മകളില്‍ ഒന്നുംമാത്രം-2001 ലെ ബാച്ചില്‍ പടം പിടുത്തം പഠിക്കുന്ന അവസാന നാളുകളില്‍ അഞ്ചു ഗ്രൂപ്പുകളായ തിരിച്ച്‌ പടം പിടുത്തം തുടങ്ങി. സി ഡി റ്റില്‍ നിന്ന്‌ കാമറയും മറ്റുമായി വന്‍ നിര എത്തിയിരുന്നു. എന്റെ നേതൃത്വത്തില്‍ അ്‌ഞ്ചാമത്തെ സംഘം ചെയ്‌തത്‌ ഡെഡ്‌ലൈന്‍ 10.30 എ എം എന്ന അഞ്ചു മിനിട്ട്‌ ദൈര്‍ഘ്യമുള്ള പടമാണ്‌. രാവിലെ വൈകിയെത്തുന്ന വിദ്യാര്‍ഥിയുടെ പെടാപാടും ക്ലാസിലേക്കെത്തുമ്പോള്‍ പുറത്തേക്കുള്ള വഴി തെളിക്കുന്ന അധ്യാപന്റെ പ്രതികരണവുമടങ്ങുന്ന സ്‌പീഡ്‌ ഷോട്ട്‌ കട്ടിംഗ്‌ ഫിലിം. അവസാനത്തെ ഷോട്ടില്‍ അധ്യാപകന്റെ റോള്‍ ചെയ്യിച്ചത്‌ സത്യന്‍ സാറിനെകൊണ്ടായിരുന്നു. രണ്ടോ മൂന്നോ തവണ കട്ട്‌ പറഞ്ഞ്‌ മാറ്റി മാറ്റിയെടുപ്പിച്ച സാറിന്റെ മുഖം അത്തവണത്തെ മികച്ച ഹ്രസ്വചിത്രമായി വിലയിരുത്തിയപ്പോള്‍ മാഷുടെ ചുണ്ടില്‍ വിരിഞ്ഞ ചിരി... ഇങ്ങനെ നീണ്ടുപോകുന്നു മായ്‌ക്കാനാകാത്ത ചില ചിത്രങ്ങളില്‍ സത്യന്‍ സാര്‍...

    ReplyDelete